Sunday, 31 July 2016

welcome all pilgrime
Karkidaka Vavu @ konni kalleli ooraali appooppan kavu(august 2 ,2016)
kalleli ,konni ,pathanamthitta ,keralam
Karkida, the last month of Malayalam calendar which falls in July- August has some religious significance for Hindus. Karkidaka Vavu Bali, also called Bali, is the sacrificial ritual performed in memory of the departed souls of ancestors. On the day of vavu or Amavasi (no moon day) people belonging to the Hindu religion gather on the riverbanks and beaches to offer bali. konni kalelli ooraali appooppan kavu is also one of the major religious destinations on the day. People believe that the departed souls attain `moksha(liberartion) if the ritualistic homage is performed on Karkidaka vavu.
Thousands of people throng theachancovil river on that day offering ritual poojas with darbha (a type of grass), pavithram – the ring made of sacred grass, sesame, and herbs like cheroola. Other ingredients of the pooja – cooked rice, water, etc. will also be placed on a banana leaf before commencing the ritual. Priests from the ancient kalleli ooraali appooppan kavu temple help people perform the ritual.
Men, women and children offer Bali to the ancestors. Men wear only a dhoti during the ritual and the offerings done on the banana leaf will be finally immersed in the waters of the achancovil river.
The importance of Karkidaka Vavubali
Hindu customs and rituals give much importance to the rituals that are to be performed after the death. In Malayalam these rituals are commonly denoted as shesha kriya (shesham means after and kriya denotes rituals). According to the Hindu custom, if a member in the family dies, the younger ones in the family have to perform Bali (also called Pithru Tharpanam) to liberate the soul from the shackles of this wordly life and to help the soul achieve eternal peace. The Bali carried out on Karkidaka Vavu (Karkidakavavu) day is called Vavubali which is of great importance.
The regular custom is to perform the ritual on the basis of the calculations on the star of the day the family member has died. However, Karkidaka Vavu bali is performed regardless of these calculations. The rites are conducted as per the Hindu custom and performed in beaches and waterways. Hindus in Kerala never fail to perform this ritual on the day of Karkidaka Vavu.
The rituals and formal procedures
It is mandatory for the person performing the bali to take rice or rice made food only once on the day before the day of the ritual. This peculiar practise is called orikkal in Malayalam (meaning once). A priest will be appointed to guide the person in performing the rituals. Taking a dip in the sacred water before and after the ritual is necessary. Generally bali is performed by the men but on rare occasions women also take part in the ritual.
പിതൃബലിക്കും തര്‍പ്പണത്തിനും പ്രസിദ്ധമായ കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ കര്‍ക്കിടക വാവുബലി,വാവൂട്ട് പൂജകള്‍ ആഗസ്റ്റ്‌ 2 ചൊവ്വാഴ്ച രാവിലെ മുതല്‍ കാവില്‍ നടക്കും.പിതൃബലിക്കും തർപ്പണത്തിനും അച്ചന്‍കോവില്‍ നദിക്കരയിലെ സ്‌നാനഘട്ടത്തില്‍ വിപുലമായ സൌകര്യം ഉണ്ടെന്നും കാവ് സംരക്ഷണ സമിതി അറിയിച്ചു. ആനയൂട്ട്‌,മീനൂട്ട്,വാനരയൂട്ട്,നാഗ പാട്ട്,പറകൊട്ടിപാട്ട്,കുംഭ പാട്ട്,ഭാരത കളി,മുടിയാട്ടം കളി,എന്നിവയും ഉണ്ടാകും.ഭാസ്കരന്‍ ഊരാളി,അനീഷ്‌ ഊരാളി ,രണ്ടാം തറ ഗോപാലന്‍ ഊരാളി എന്നിവര്‍ ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിക്കും..

Saturday, 23 July 2016

കല്ലേലി ഊരാളി അപ്പുപ്പനെ ശരണം

കല്ലേലി ഊരാളി അപ്പുപ്പനെ ശരണം"
എസ് .ഹരി കുമാര്‍/കേരള കൌമുദി (ALL EDITION)
അരൂപിയായ ശക്തി, കാനനവഴിയിലെ കാറ്റിലും കഥ പറഞ്ഞൊഴുകുന്ന
അച്ചന്കോവിലാറിലും കാടിന്റെ കുളിരിലുമൊക്കെ ആ ശക്തിയുണ്ട്. നമ്മുടെ ആദിമ
ഗോത്ര സംസ്കാരത്തിന്റെ അടയാളങ്ങള് ഇന്നും ചിതലരിയ്ക്കാതെ നില നിന്നു
പോകുന്ന അപൂര്വം കാനനക്ഷേത്രങ്ങളില് ഒന്നാണ് പത്തനംതിട്ട ജില്ലയിലെ കോന്നി
താലൂക്കിലെ കല്ലേലിയിലുള്ള ശ്രീ കല്ലേലി ഊരാളി അപ്പുപ്പന്കാവ്. പ്രപഞ്ചത്തിലെ
സര്വതിലും ഈശ്വരഭാവം കണ്ട് ആരാധിച്ചുപോന്ന പ്രാചീന ജനതയുടെ മഹത്തായ
സംസ്&കാരത്തെ കൂടി ഓര്മപ്പെടുത്തുന്നതാണ് ഈ ക്ഷേത്രം. മല ദേവനാണ് ഇവിടെ
കുടികൊള്ളുന്ന കല്ലേലി അപ്പുപ്പന് കാലദോഷവും കര്മദോഷവും തീര്&ത്ത്
ദേശത്തിന്റെ കാവലായി ഇന്നും അപ്പുപ്പന് വാഴുന്നുവെന്നാണ് വിശ്വാസം
അപ്പുപ്പന് പ്രതേൃകമായൊരു രൂപമില്ല. അരൂപിയാണ്. ഏതു ഭാവത്തിലും രൂപത്തിലും
അപ്പുപ്പനെ മനസില് കണ്ട് വിളിച്ചാല് മക്കളില് അനുഗ്രഹം ചൊരിയുമെന്ന്
വിശ്വാസികള്പറയുന്നു. പ്രകൃതിയുടെ മറ്റൊരു ഭാവമാണ് അപ്പുപ്പന് കാടിന്റെ
വശ്യതയിലും നിശബ്ദതയിലും ലയിച്ചിറങ്ങി നില്ക്കുന്ന ഈ ക്ഷേത്രാ അന്തരീക്ഷം
എടുത്തു പറയാതെ വയ്യ. ചുറ്റും കാടിന്റെ ഹരിതമയം. സമീപത്തായി അപ്പുപ്പന്റെ
പുണ്യവുംപേറി ഒഴുകുന്ന അച്ചന്കോവിലാര്. അങ്ങിങ്ങായി മാറിനിന്ന് അപ്പുപ്പന്റെ
മക്കളെ കാണുന്ന വന്യമൃഗങ്ങള്. കാടിന്റെ കുളിരില് അപ്പുപ്പന് അര്ച്ചന ചെയ്ത
ചന്ദനത്തിന്റെയും സുഗന്ധദ്രവ്യങ്ങളുടെയും നേര്ത്ത ഗന്ധം. ഭക്തിയുടെ
പരകോടിയിലേക്കെത്തിയ്ക്കുകയാണ് ഭക്തനെ ഈ കാനനക്ഷേത്രം.
താമ്പൂലം സമര്പ്പിച്ചുള്ള പ്രാര്ത്ഥനയാണ് ഇവിടെ പ്രധാനം. വെറ്റില, അടയ്ക്ക,
ചുണ്ണാമ്പ്, പുകയില, നാണയം, തെങ്ങിന് കള്ള് എന്നിവ തേക്കിലയാലാണ് അപ്പുപ്പന്
സമര്പ്പിക്കുന്നത്. ഉദ്ദിഷ്ടകാര്യസിദ്ധിയ്ക്കാണ് താമ്പൂല സമര്പ്പണം. താമ്പൂലം സമര്പ്പിച്ച്
വിളിച്ചുചൊല്ലി പ്രാര്ത്ഥിയ്ക്കണം. ഇവിടെ നടക്കുന്ന മുട്ടിറക്ക് വഴിപാട്, വിത്ത്,
കരിക്ക്, കമുകിന്പൂക്കുല, പുഷ്പം, കലശം, താമ്പൂലം എന്നിവ ചേര്ത്ത് മലയ്ക്കുള്ള
പടേണി എന്നിവ പ്രശസ്തമാണ്.
കോന്നിയില്നിന്ന് അച്ചന്കോവില് ശ്രീ ധര്മ ശാസ്തക്ഷേത്രത്തിലേക്കുള്ള
വഴിയില്തന്നെയാണ് കല്ലേലി അപ്പുപ്പന്കാവും. അച്ചന്കോവിലിലേക്കു പോകുന്ന
തീര്ത്ഥാടകര് കല്ലേലി അപ്പുപ്പനേയും വണങ്ങിയ ശേഷമേ യാത്ര തുടരാറുള്ളു. എല്ലാ
വര്ഷവും ധനുമാസം ഏഴിന് അച്ചന്കോവില് ക്ഷേത്രത്തില് നിന്നുള്ള തങ്കഅന്നകൊടി
കല്ലേലി കാവിലെത്തും. തുടര്ന്ന് അപ്പുപ്പന്റെ അനുവാദം വാങ്ങിയ ശേഷമേ
അച്ചന്കോവില് ക്ഷേത്രത്തിലേക്ക് കൊണ്ടുപോകു.
മേടമാസത്തിലെ പത്താമുദയത്തിനാണ് ഇവിടെ തിരുവുത്സവവും ആദിത്യപൊങ്കാലയും.
കര്ക്കിടകവാവിന് നടക്കുന്ന പിതൃപൂജ, കരിക്കിന്പടേനി, ചിങ്ങത്തിലെ ഉത്രാടം
നാളിലെ ഉത്രാടപൂജ, ഉത്രാട സമൂഹസദ്യ, അപ്പുപ്പന് തിരു അമൃതേത്ത്,
കന്നിമാസത്തില് നാഗപ്രീതിക്കായി ആയില്യം പൂജ, നവരാത്രി നാളില്വിദ്യാരംഭം,
വൃശ്ചികത്തില് 41 ദിവസം മണ്ഡല ചിറപ്പ് മഹോത്സവം, മകരം ഏഴിന് കളരി
പൂജയും വെള്ളംകുടി നിവേദ്യം, അപ്പുപ്പന് ഏറെ പ്രീയപ്പെട്ട ആഴിപൂജയോട് കൂടിയ
കുംഭപാട്ട് എന്നിവയും കാവിലെ വിശേഷങ്ങളാണ്. ആദിദ്രാവിഡ നാഗ
ഗോത്രജനതയുടെ പാരമ്പര്യ കലയായ കുംഭപാട്ട്, ഭാരതക്കളി, തലയാട്ടം കളി,
വെള്ളംകുടി നിവേദ്യം, ആഴിപൂജ, കല്ലേലി വിളക്ക് എന്നിവ ശ്രീ കല്ലേലി ഊരാളി
അപ്പൂപ്പന് കാവിലെ മാത്രം പ്രത്യേകതയാണ്. കേരളത്തിലെ മറ്റൊരു ക്ഷേത്രത്തിലും
കാണാത്ത പ്രാചീന സംഗീത കലയാണ് കുംഭപ്പാട്ട്. വ്യശ്ചികമാസത്തിലെ
ആദ്യനാളുകളിലാണ് ക്ഷേത്രത്തില് ഈ പാട്ടുകള് പാടുക. വാദ്യമേളങ്ങളുടെ
അകമ്പടിയോടെ ആഴികൂട്ടി പ്രതേൃക താളത്തില് അപ്പുപ്പനെ പ്രകീര്ത്തിച്ച് പാടുന്ന
പാട്ടുകളാണ് ഇത്. നമ്മുടെ നടോടി സംഗീത പാരമ്പര്യത്തിലെ അപൂര്‍വ്വ
സമ്പത്തുകൂടിയാണ് കുംഭപ്പാട്ട്.
അച്ചന്കോവിലാറിന്റെ ഓളങ്ങളില് മിന്നിതിളങ്ങുന്ന കല്ലേലി വിളക്ക് തെളിയ്ക്കാന്
നിരവധി ആളുകളാണ് നിത്യേന എത്തുന്നത്. സന്ധ്യയ്ക്ക് അപ്പുപ്പന്കാവിലെത്തി
പ്രാര്ത്ഥിച്ച് ശേഷമാണ് അച്ചന്കോവിലാറ്റിലേക്ക് മണ്ചെരാതുകള് ഒഴുക്കുന്നത്. കല്ലേലി
ഊരാളി അപ്പുപ്പനെ ശരണം' എന്ന പ്രാര്ത്ഥനയോടെയാണ് വിളക്കുകള്
ഒഴുക്കേണ്ടത്. സകല പാപങ്ങളും ഒഴുക്കി കളഞ്ഞ് പ്രകാശപൂരിതമായ ജീവിതം
നയിക്കാന് അനുഗ്രഹം ഉണ്ടാകണമെന്ന പ്രാര്ത്ഥന കൂടിയാണ് ഈ ചടങ്ങ്.
അപ്പുപ്പന്കാവിനു സമീപമുള്ള ക്ഷേത്രക്കടവിലെ മീനുട്ട് വഴിപാടും പ്രസിന്ധമാണ്.
സര്വരോഗ ശമനത്തിനായാണ് ഈ വഴിപട് നടത്തുന്നതെന്നാണ് വിശ്വാസം.
ഭാരതപ്പൂങ്കുറവന് പൂങ്കുറത്തി പ്രതിഷ്ഠയുള്ള കേരളത്തിലെ ഏക കാവും കല്ലേലി
കാവാണ്. ഊരാളി അപ്പൂപ്പന്സേവ, മലപൂജ, ആദിത്യപൂജ, ഗണപതിപൂജ,
പരാശക്തിപൂജ, ഗജപൂജ, ഗന്ധര്വ്വപൂജ, യക്ഷിപൂജ, മൂര്ത്തിപൂജ, കുട്ടിച്ചാത്തന്പൂജ,
വടക്കഞ്ചേരി അച്ചന് പൂജ, കൊച്ചുകുഞ്ഞ് അറുകൊല പൂജ, വാനരപൂജ, മീനൂട്ട് പൂജ
എന്നിവ ഉപസ്വരൂപ പൂജകളായി ഇവിടെ നടത്തപ്പെടുന്നു. ശ്രീ കല്ലേലി ഊരാളി
അപ്പൂപ്പന്റെ വാഹനം ആനയായതിനാല് ശര്ക്കരയും പഴങ്ങളും നല്കിയുള്ള
ആനയൂട്ടും കാവില് നടത്താറുണ്ട്.
കല്ലേലി ക്ഷേത്രത്തിലേക്കെത്തുന്ന ഭക്തര്കല്ലേലി ശിവക്ഷേത്രത്തിലും ദര്ശനം
നടത്താറുണ്ട്. കോന്നി പത്തനാപുരം റൂട്ടില്എലിയറയ്ക്കല്ജംഗ്ഷനില് നിന്ന് തിരിഞ്ഞ്
ഏഴു കിലോ മീറ്റര് സഞ്ചരിച്ചാല് ശ്രീ കല്ലേലി ഊരാളി അപ്പുപ്പന് കാവിലെത്താം.

രചനകള്‍ ക്ഷണിക്കുന്നു......

രചനകള്‍ ക്ഷണിക്കുന്നു......
*******************************************
പത്തനംതിട്ട കോന്നി ശ്രീ കല്ലേലി ഊരാളിഅപ്പൂപ്പന്‍കാവിന്‍റെ ചരിതവും,വഴിപാടുകളും,പൂജകളും,ഉത്സവവും കോര്‍ത്തിണക്കിയ "ശ്രീ കല്ലേലി അപ്പൂപ്പന്‍" പുണ്യ ദര്‍ശനം"എന്ന മാസികയില്‍ മറ്റു ദേവാലയങ്ങളുടെ വഴിപാടുകള്‍(നേര്‍ച്ചകള്‍)ഉത്സവങ്ങള്‍,പെരുന്നാളുകള്‍ എന്നിവകൂടിഉള്‍കൊള്ളിക്കുന്നു.ദേവാലയങ്ങളുടെ വിശേഷങ്ങള്‍ ബന്ധപ്പെട്ടവര്‍ ഉടന്‍അയക്കുക..പ്രകൃതി,ജീവകാരുണ്യ പ്രവര്‍ത്തിയുമായി ബന്ധപെട്ട,കവിതകള്‍,കഥകള്‍ മറ്റുരചനകള്‍എന്നിവയും അയക്കാം...എല്ലാ രചനകളും മെയില്‍ചെയ്യുക
mail id:kallelykavu@gmail.com

കല്ലേലി കാവ് മീനൂട്ട് പൂജ

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍കാവില്‍ നടത്തപ്പെടുന്ന ഒരു പ്രധാന വഴിപാടാണ് മീനൂട്ട്. ഇത് അച്ചന്‍കോവിലാറ്. അച്ചന്‍കോവില്‍ ഗിരിനിരകളില്‍ നിന്ന് ഉത്ഭവിക്കുന്ന പുണ്യനദി. ഏതു കൊടും വേനലിലും വറ്റാതെ ഒഴുകുന്ന കുഞ്ഞോളങ്ങള്‍ നീലകൊടുവേലിയുടെ ഔഷധ ഗുണം പേറുന്നു. തെളിനീരില്‍ മഹാവ്യാധികള്‍ വിട്ടൊഴിയുന്നു. അച്ചന്‍കോവിലാറിന്റെ തീരത്തില്‍ കാനനത്തില്‍ വാണരുളുന്ന പ്രപഞ്ച ശക്തി കുടികൊള്ളുന്ന ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍കാവിലെ മീനൂട്ട് വഴിപാട് പ്രസിദ്ധം തന്നെ. കുളത്തൂപ്പുഴ അയ്യപ്പ ക്ഷേത്രക്കടവില്‍ മീനുകള്‍ക്ക് ഭക്തര്‍ മലര്‍ നിവേദ്യം നല്‍കാറുണ്ട്. തിരുമക്കള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഇവിടുത്തെ മത്സ്യങ്ങള്‍ക്ക് മീനൂട്ട് നടത്തിയാല്‍ അരിമ്പാറയ്ക്ക് ശമനം ഉണ്ടാകും എന്നാണ് വിശ്വാസം. ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍കാവിലെ ക്ഷേത്രക്കടവില്‍ മത്സ്യങ്ങള്‍ക്ക് മീനൂട്ട് നടത്തിയാല്‍ സര്‍വ്വരോഗത്തിനും ഉള്ള ശമനമാണ് ലഭിക്കുന്നത്. 

ഭക്തര്‍ അര്‍പ്പിക്കുന്ന വഴിപാട് പ്രസാദം കഴിക്കാന്‍ നൂറുകണക്കിന് മത്സ്യങ്ങള്‍ നീന്തിത്തുടിച്ചെത്തുന്നത് ഏതൊരു ഭക്തന്റേയും മനസ്സില്‍ വിശ്വാസത്തിന്റെ തിരയിളക്കം ഉണ്ടാക്കും. 

കല്ലേലി കാവ് ഉത്സവം

എല്ലാ വര്‍ഷവും ധനുമാസം ഏഴാംതീയതി അച്ചന്‍കോവില്‍ തങ്കഅന്നക്കൊടി കല്ലേലി കാവിലെത്തി താമ്പൂലവും പിടിപ്പണവും സമര്‍പ്പിച്ച് അപ്പൂപ്പന്റെ അനുവാദം വാങ്ങി മാത്രമേ അച്ചന്‍കോവില്‍ ക്ഷേത്രത്തിലേക്ക് കൊണ്ടുപോകൂ. വെറ്റില, പാക്ക്, പുകയില, ചുണ്ണാമ്പ് കലശം അടങ്ങിയ താമ്പൂല സമര്‍പ്പണവും പ്രധാന വഴിപാടുകളിലൊന്നാണ്. താമ്പൂലം വച്ച് പ്രാര്‍ത്ഥിച്ചാല്‍ അപ്പൂപ്പന്‍ കൈവിടില്ല എന്നും വിശ്വാസികള്‍. വിത്ത്, കരിക്ക്, കമുകില്‍ പൂക്കുല, പുഷ്പം, കലശം, താമ്പൂലം എന്നിവ ചേര്‍ത്തുള്ള മലയ്ക്ക് പടേനിയും ഇവിടെ പ്രസിദ്ധം തന്നെ. സ്വര്‍ണ്ണം, വെള്ളി, ഓട്, ചെമ്പ്, ആട്, കോഴി, കാള, മണി, ശൂലം, നിലവിളക്ക്, കല്‍വിളക്ക്, മുത്തുക്കുട എന്നിവ പ്രധാന വഴിപാടായി സമര്‍പ്പിക്കാം. 

മേടമാസത്തിലെ പത്താം ഉദയത്തിന് പ്രസിദ്ധമായ പത്താമുദയ തിരുവുത്സവവും ആദിത്യപൊങ്കാലയും നടക്കും. കര്‍ക്കിടകവാവില്‍ പിതൃപൂജയും ആയിരക്കണക്കിന് കരിക്കിന്റെ പടേനിയും ചിങ്ങത്തിലെ ഉത്രാടം നാളില്‍ ഉത്രാടപൂജ, ഉത്രാടസമൂഹസദ്യ, അപ്പൂപ്പന് തിരു അമൃതേത്ത് എന്നിവയും കന്നിമാസത്തില്‍ നാഗപ്രീതിക്കായി ആയില്യം പൂജയും നവരാത്രിക്ക് വിദ്യാരംഭവും, വൃശ്ചികത്തില്‍41 ദിവസം മണ്ഡല ചിറപ്പ് മഹോത്സവവും, മകരം 7 ന് കളരി പൂജയും വെള്ളംകുടി നിവേദ്യം അപ്പൂപ്പന് ഏറെ പ്രീയപ്പെട്ട ആഴിപൂജയോട് കൂടിയ കുംഭപാട്ട് എന്നിവയും കാവില്‍ നടത്തപ്പെടുന്നു. ആദിദ്രാവിഡ നാഗ ഗോത്രജനതയുടെ പാരമ്പര്യ കലകളായ കുംഭപാട്ട്, ഭാരതക്കളി, തലയാട്ടം കളി, വെള്ളംകുടി നിവേദ്യം, ആഴിപൂജ, കല്ലേലി വിളക്ക് എന്നിവ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ മാത്രം പ്രത്യേകതയാണ്. 

സത്യം വദഃ ധര്‍മ്മം ചരഃ കല്ലേലി ഊരാളി അപ്പൂപ്പന്‍




ആചാര അനുഷ്ഠാനത്തിന്റെയും വിശ്വാസത്തിന്റെയും ക്ഷേത്രങ്ങളുടേയും കേളീഗൃഹമായ കേരളത്തില്‍ നാടിന്റെ നന്മ വിളിച്ചോതുന്ന ക്ഷേത്രങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും ഉത്സവ ആഘോഷങ്ങള്‍ക്കും മനുഷ്യോല്പത്തിയോളം പഴക്കവും പ്രതാപവും ഉണ്ട്.

കേരളം പരശുരാമനാല്‍ സൃഷ്ടിതമായ പുണ്യഭൂമി. പുല്ലിനേയും പുഴുക്കളേയും മണ്ണിനേയും മരങ്ങളേയും സര്‍വ്വ പ്രപഞ്ചസത്യത്തേയും ഈശ്വരചൈതന്യമായി കാണുന്ന പുണ്യ സ്ഥലം.എന്തിനേയും ഏതിനേയും മനസ്സിലേക്ക് ആവാഹിച്ച് ആരാധിക്കുന്ന പാരമ്പര്യം കാത്തു സൂക്ഷിക്കുന്ന നന്മ നിറഞ്ഞ മനസ്സുകള്‍ക്ക് ശാന്തി കവാടം തുറക്കുന്ന ക്ഷേത്ര സങ്കല്പങ്ങള്‍.

ആരാധനാലയങ്ങളില്‍ കലുഷിതമായ മനസ്സുമായി ചെന്നെത്തുമ്പോള്‍ തങ്ങള്‍ ആശ്രയിക്കുന്ന രൂപത്തിനു മുന്നില്‍ സകല സങ്കടങ്ങളും ഇറക്കിവയ്ക്കുമ്പോള്‍ തിരമാലകള്‍പ്പോലെ അലയടിക്കുന്ന ചിന്തകള്‍ക്ക് അല്പം കടിഞ്ഞാണിടാനും മനഃസമാധാനം എന്ന മഹാ ഔഷധത്തിന്റെ ഒരു തുള്ളി നുകര്‍ന്ന് ആത്മ ഹര്‍ഷത്താല്‍ സംഘര്‍ഷമൊഴിഞ്ഞ മനസ്സുമായി ഗൃഹത്തിലണയുന്നവര്‍ എന്നും പ്രാര്‍ത്ഥനയിലാണ്... ദൈവം രക്ഷിക്കും എന്ന വിശ്വാസം കൂടെയുണ്ട്.

ആര്‍പ്പ് വിളികളാല്‍ മുഖരിതമാവുകയാണ് ദേശത്തിന്റെ ആഘോഷങ്ങളുടെ നിലപാടു തറകള്‍. പൂരത്തിനും, പെരുന്നാളിനും കൊടിക്കൂറ പൊങ്ങിയാല്‍ .... കാഴ്ചകളായി. കാഴ്ചപ്പൂരമായി. ആവര്‍ത്തിക്കുന്നത് ആചാരവും, അനുഷ്ഠാനവും മാത്രം. പത്തു പുത്രന്മാര്‍ക്ക് സമം ഒരു വൃക്ഷം എന്നതാണ് ശരി. വൃക്ഷങ്ങളാല്‍ ചുറ്റപ്പെട്ട കാവുകള്‍ ജീവശ്വാസത്തിന്റെ നിറകുടമാണ്. ആദ്യം കാവുകള്‍ ഉണ്ടായി. കാവുകളില്‍ ഈശ്വര സാന്നിധ്യം ഉണ്ടെന്ന് മനുഷ്യന്‍ തിരിച്ചറിഞ്ഞു. അവിടെ ദേവതമാരുണ്ടായി. കാവുകള്‍ ക്ഷേത്രമായതും ദേവതമാര്‍ ദേവിമാരായതും പില്‍കാല ചരിത്രം. കാവുകളില്‍ വച്ച് നീതിയും അനീതിയും സത്യവും അസത്യവും വേര്‍തിരിഞ്ഞു. അങ്ങിനെ കാവുകള്‍ സങ്കേതങ്ങളായി. കാവുകളിലെ സത്യത്തിന് ശക്തിയുണ്ടായപ്പോള്‍ ആരാധനയ്ക്കായി കാവുകളില്‍ ബിംബപ്രതിഷ്ഠ ഉണ്ടായി. ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ വിശ്വാസം കുടികൊള്ളുന്ന കാവുകളില്‍ സത്യവും, നീതിയും കെടാവിളക്കാവുന്നു.

ഈശ്വര സങ്കല്പങ്ങളെ വിശ്വസിക്കുന്ന മലയാളക്കരിയില്‍ നിന്നും പൂര്‍ണ്ണമായും ആരാധനാലയങ്ങളെ ആധികാരികമായി പരിചയപ്പെടുത്തുന്ന വെബ്‌ സൈറ്റാണ് ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ പുണ്യ ദര്‍ശനം. മധ്യതിരുവിതാം കൂറിലെ പ്രശസ്തമായ കോന്നി കല്ലേലി ശ്രീ. ഊരാളി അപ്പൂപ്പന്‍ കാവിന്റെ ആചാരവും, അനുഷ്ഠാനവും ചരിത്രവും ഉള്‍ക്കൊള്ളുന്ന പതിപ്പില്‍ മറ്റിതര ക്ഷേത്ര ആചാരങ്ങളെ കൂടി ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. താളുകള്‍ മറിക്കുമ്പോള്‍ നമ്മളാഗ്രഹിച്ച ക്ഷേത്രത്തില്‍ എത്തിയ അനുഭവം ഓരോരുത്തര്‍ക്കും ഉണ്ടാകുന്ന തരത്തില്‍ അക്ഷരങ്ങളെ പൂജാമലരുകളായി കോര്‍ത്തിണക്കുകയാണ്. നഗ്ന നേത്രംകൊണ്ട് കാണാന്‍ കഴിയാത്ത മനസ്സാണ് ദൈവം. ആ തിരിച്ചറിവ് ഉണ്ടായാല്‍ സകല മാനസിക സംഘര്‍ഷങ്ങള്‍ക്കും അയവുവരും. ഒന്നുമാത്രം മന്ത്രിക്കുക സത്യം വദഃ ധര്‍മ്മം ചരഃ 
 ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻകാവ് (മൂലസ്ഥാനം)
മുഖ്യദേവന്‍         : ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ

ഉപദേവതകൾ 
ഗണപതി, കളരി, പരാശക്തി അമ്മ, യക്ഷിയമ്മ, നാഗരാജാവ്, നാഗയക്ഷി, ഭാരത പൂങ്കുറവൻ, ഭാരത പൂങ്കുറത്തി, കൊച്ചുകുഞ്ഞ് അറുകല, വടക്കഞ്ചേരി വല്യച്ഛൻ, കുട്ടിച്ചാത്തൻ, ആദ്യഉരു മണിയൻ, രക്തരക്ഷസ്

  1. ക്ഷേത്രം 

              പത്തനംതിട്ട ജില്ലയിൽ കോന്നി എലിയറയ്ക്കൽ ജംഗ്ഷനിൽ നിന്നും 8 km കിഴക്കായി അച്ചൻകോവിൽ - ശബരിമല കാനനപാതയിൽ മൂലസ്ഥാനമായി നൂറ്റാണ്ടുകളായിട്ടുള്ള പഴമയും വിശ്വാസവും കൊണ്ട് നാനാജാതി ഭക്തജനസഹസ്രങ്ങൾക്ക് ഒന്നുപോലെ ആശ്രയമേകുന്ന മദ്ധ്യതിരുവിതാംകൂറിലെ ഏക കാനനവിശ്വാസകേന്ദ്രം.... ആദി-ദ്രാവിഡ-നാഗ-ഗോത്ര സംസ്കാരത്തിന്റെ ആചാര അനുഷ്ഠാനങ്ങൾ പിന്തുടർന്നു വരുന്നതും പ്രകൃതി വീഥി തെളിയിച്ച് കിഴക്ക് ദർശനമായി ഉഗ്രവിഷ  സർപ്പസംഹാരിയായ അച്ചൻകോവിൽ അച്ചന്റെ തീർത്ഥപുണ്യനദി അച്ചൻകോവിലാറിന്റെ തീരത്ത്‌ സ്ഥിതിചെയ്യുന്ന പുണ്യസങ്കേതം. ചരിത്രപ്രസിദ്ധവും പുരാതനവുമായ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻകാവ്.കിഴക്കുനിന്നും ഒഴുകിയെത്തുന്ന പുണ്യനദീപ്രവാഹം കാവിനെ തൊട്ടു നമസ്കരിച്ച് ദിശമാറിയൊഴുകുന്ന സുന്ദരദൃശ്യം സാക്ഷാൽ കാശിയിലെ ഗംഗാപ്രവാഹത്തെ അനുസ്മരിക്കുന്ന അത്യപൂർവ്വവും ദൈവീകവുമായ ഒരു സവിശേഷതയാണ്.
           ഏകദേശം 1155 വർഷത്തെ പഴക്കമുള്ള കാവാണിതെന്ന് പഴമക്കാരുടെ വായ്മൊഴികളിൽ നിറയുന്നു. പാണ്ഡിമലയാളം അടക്കിവാണ വീരയോദ്ധാവായതിനാൽ അച്ചൻകോവിൽ, കോടമല തേവർ, കൽച്ചിറ ഉടയോൻ, വളയത്ത് ഊരാളി, കറുപ്പസ്വാമി എന്നീ മലദൈവങ്ങളുമായി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പനും കാവിനും അഭേദ്യമായ ബന്ധമുണ്ട്. ചരിത്രപ്രസിദ്ധമായ മണ്ണടിക്കാവിലെ സ്ത്രീഭക്തരിൽ ഭക്തശിരോമണിയായ കൊച്ചുകാളി അമ്മയിൽ നിന്ന് ജ്ഞാനം നേടിയ സൂര്യപുത്രനാണ് ശ്രീ കല്ലേലി ഊരാളി അപ്പൂപ്പനെന്നു ആദിഗോത്ര ചരിത്രപ്പാട്ടിൽ പറയുന്നു. പന്തളം 18 കര, തട്ട 8 കര, കോന്നി 300 കര, അരുവാപ്പുലം 500 കരയിൽ നിന്നും അച്ചൻകോവിലെത്തി. ഇവിടെ നിന്നും കോട്ടവാസൽ ലക്ഷ്യമാക്കി സങ്കല്പിച്ച് കൊണ്ട് അച്ചൻകോവിൽ പുണ്യനദിക്കരയിലുള്ള കല്ലേലിമണ്ണ് എന്ന സ്ഥലത്ത് അപ്പൂപ്പൻ ഇരിപ്പിടമാക്കി. ഈ കാരണത്താലാണ് ഊരാളി അപ്പൂപ്പന് ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ എന്ന നാമം ലഭിച്ചതെന്ന് ഐതീഹ്യം. ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ തിരുഉത്സവം മേടമാസത്തിലെ പത്താമുദയത്തിനാണ്. ഇതോടനുബന്ധിച്ച് ആദിത്യപൊങ്കാലയും നടക്കുന്നു.
          ഭാരതഭൂവിന്റെ സർഗ്ഗപ്രതിഭകളുടെ ശ്രീകോവിലുകൾ കൂടിയായ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻകാവ് പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം വീണ്ടും ദൃഡപ്പെടുത്തുന്നു. ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻകാവ് ഭാരതീയ ഋഷി പാരമ്പര്യത്തിന്റെ മൌലീകമായ ആർജ്ജവവും ശക്തിസ്വരൂപവും സംശുദ്ധിയും തേജസ്സും സമഞ്ജസമായി സമ്മേളിക്കുന്ന അത്യപൂർവ്വം കാവുകളിലൊന്നാണ്. ഭക്തിയുടെ പാരമ്യതയിലും പരിപാവനതയിലും ചരിത്ര സത്യങ്ങളുറങ്ങുന്ന പുണ്യഭൂമിയാണ് ഇവിടം.
ക്ഷേത്ര പ്രത്യേകതകൾ 
         കേരളത്തിലെ ഒരു കാവിലും ക്ഷേത്രത്തിലും കാണാത്ത ഒരു പ്രാചീന കലയാണ്‌ കുംഭപ്പാട്ട്. ശ്രീ കല്ലേലി ഊരാളി അപ്പൂപ്പനെ മനസ്സിൽ ധ്യാനിച്ച് ഏഴുദിവസത്തെ വ്രതാനുഷ്ഠാനത്തോടെ രാത്രിയിൽ ആഴികൂട്ടിയിട്ട് ഇതിനു മുന്നിൽ ചുറ്റും ഇരുന്ന്‍ ഈണത്തിൽ പാടുന്നു. കൂടാതെ ശനിദോഷം അകറ്റുന്നതിനു വേണ്ടിയുള്ള പറകൊട്ടിപ്പാട്ടും ഇവിടെ നടത്തപ്പെടുന്നു. ശബരിമല കഴിഞ്ഞാൽ ഇത് നടക്കുന്ന ഏക ക്ഷേത്രവും ഇവിടെയാണ്‌. എല്ലാ സമയത്തും തിരുനട തുറന്നുതന്നെ വച്ചിരിക്കുന്നു. അതിനാൽ ഭക്തർക്ക് എപ്പോൾ വേണമെങ്കിലും ദർശനം നടത്താവുന്നതാണ്. വിത്ത്, കരിക്ക്, കമുകിൻപൂക്കുല, പുഷ്പം, കലശം, താംബൂലം എന്നിവ ചേർത്തുള്ള മലയ്ക്ക് പടേനിയും ഇവിടെ പ്രസിദ്ധം തന്നെ.
പ്രധാന അനുഷ്ഠാനങ്ങൾ 
താംബൂല സമർപ്പണം
ആദിത്യപൊങ്കാല
മലയ്ക്ക് പടേനി
ആനയൂട്ട്
വാനരയൂട്ട്‌
മീനൂട്ട്
CONTACT INFORMATION
Phone                             : 09946283143, 09447504529, 09946187136
e-mail                             : sreekallelyooraliappooppan@gmail.com
Website                          : www.sreekallelyooraliappooppankavu.com
you tube:kalleli kavu


BANK DETAILS 
A/c No.                           : 67351590241
IFSC Code                      : sbtr0000586
Bank                               : SBT Kallely
Phone                             : 09946283143